അല്‍ഖമ(റ)യിൽ നിന്ന് നിവേദനം. ഉമര്‍ ഇബ്നുൽ ഖത്താബ്(റ) മിമ്പറിന് വെച്ച് പറയുന്നതായി ഞാന്‍ കേട്ടു:
അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: "എല്ലാ പ്രവര്‍ത്തനങ്ങളും പരിഗണിക്കപ്പെടുക നിയ്യത്തനുസരിച്ച് (ഉദ്ദേശ്യമനുസരിച്ച്) മാത്രമായിരിക്കും. ഓരോ മനുഷ്യനും അവനുദ്ദേശിച്ചത് മാത്രമായിരിക്കും ലഭിക്കുക. ഒരാള്‍ പലായനം (ഹിജ്റ) ചെയ്യുന്നത് ഇഹലോകം അനുഭവിക്കാൻ വേണ്ടിയോ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഉദേശിച്ചോ ആണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും."
حَدَّثَنَا الْحُمَيْدِيُّ عَبْدُ اللَّهِ بْنُ الزُّبَيْرِ ، قَالَ : حَدَّثَنَا سُفْيَانُ ، قَالَ : حَدَّثَنَا يَحْيَى بْنُ سَعِيدٍ الْأَنْصَارِيُّ ، قَالَ : أَخْبَرَنِي مُحَمَّدُ بْنُ إِبْرَاهِيمَ التَّيْمِيُّ ، أَنَّهُ سَمِعَ عَلْقَمَةَ بْنَ وَقَّاصٍ اللَّيْثِيَّ ، يَقُولُ : سَمِعْتُ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ عَلَى الْمِنْبَرِ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَقُولُ : " إِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا أَوْ إِلَى امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ "