അബ്ദുല്ലാഹിബ്നു ഉമറുബ്നുല്‍ ഖതാബ് رضي الله عنهما പറഞ്ഞു:
ഒരു ദിവസം ഞാന്‍ ഹഫ്സ്വ رضي الله عنها യുടെ വീടിനു മുകളില്‍ കയറി. അപ്പോള്‍ നബി صلى الله عليه وسلم ശാമിലേക്ക് മുന്നിട്ടും കഅ'ബക്ക് പിന്നിട്ടുമായി തന്റെ ആവശ്യ നിര്‍വ്വഹണം നടത്തുന്നതായി ഞാന്‍ കണ്ടു. മറ്റൊരു റിപ്പോര്‍ട്ടില്‍ (ബൈത്തുല്‍ മഖ്വ്'ദിസിന് മുന്നിട്ട്) എന്നുമുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ بْنِ الخَطَّابِ ﵄ قَالَ: «رَقِيتُ يَوْمًا عَلَى بَيْتِ حَفْصَةَ، فَرَأَيْتُ النَّبِيَّ ﷺ يَقْضِي حَاجَتَهُ مُسْتَقْبِلَ الشَّامِ، مُسْتَدْبِرَ الكَعْبَةِ » .